വാടാനപ്പള്ളി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നടുവിൽക്കര വടക്ക് ബണ്ട് റോഡിനടുത്ത് താമസിക്കുന്ന നാറാണത്ത് സുനിൽകുമാറിന്റെ മകൾ അശ്വതി (27) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധന യിലാണ് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു. ബുധനാഴ്ച വീണ്ടും ആശുപത്രിൽ പോയി ഡോക്ടറെ കണ്ട് വീട്ടിൽ വന്നിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്വാസതടസം നേരിട്ടതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുക യായിരുന്നു. മാതാവ് : ഷീബ.