News One Thrissur
Updates

മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ് : പാർപ്പിട പദ്ധതിക്ക് ഊന്നൽ

മതിലകം: പാർപ്പിട പദ്ധതിക്ക് ഊന്നൽ നൽകി മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ്. 32.27 കോടി രൂപ വരവും 28.90 കോടി ചെലവും 3.37 കോടി നീക്കിയി രിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ടി.എസ്. രാജു അവതരിപ്പിച്ചു. പാര്‍പ്പിട സൗകര്യം ലഭ്യമാക്കാനും ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരണത്തി നുമായി 5.38 കോടി വകയിരുത്തി. ഭവന നിർമാണ വായ്പ തിരിച്ചടവായി 16 കോടിയും നീന്തൽ പരിശീലനത്തിന് ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്ത് കുളം നവീകരിക്കാൻ ഒന്നര ലക്ഷം കൂടി വകയിരുത്തി. കുടിവെള്ള വിതരണത്തിന് രണ്ട് ലക്ഷം രൂപയും പൊതുകിണറുകൾ വൃത്തിയാക്കാൻ മൂന്ന് ലക്ഷം രൂപയും വകയിരുത്തി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും വാട്ടർ ടാങ്ക് നൽകാൻ തുക വകയിരുത്തി. ഭൂഗർഭജലത്തിന്റെ അളവ് സംരക്ഷിക്കാൻ വത്യസ്ഥ ജലസംരക്ഷണ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്കായി 2.32 കോടി വകയിരുത്തി. കളിസ്ഥലം യാഥാർഥ്യമാക്കാൻ 30 ലക്ഷവും, പെയിന്‍ ആൻഡ് പാലിയേറ്റിവ് പദ്ധതി വിപുലീകരിക്കാൻ 11 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് സ്ഥാപനങ്ങളിൽ സോളാര്‍ പദ്ധതിയും മാലിന്യ മുക്ത മതിലകം പദ്ധതിയും നടപ്പാക്കും. കാർഷിക മേഖലക്കും പരിഗണന നൽകും.

യോഗത്തിൽ പ്രസിഡൻറ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ ഹരിലാൽ, പ്രേമാനന്ദൻ, സുമതി സുന്ദരൻ, അംഗങ്ങളായ ഒ.എ. ജൻട്രിൻ, മാലതി സുബ്രഹ്മണ്യൻ, സഞ്ജയ് ശാർക്കര, കെ.കെ. സഗീർ, രജനി ബേബി, ഇ.കെ. ബിജു, ഒ.എസ്. ശരീഫ, സംസാബി സലീം, പി.എം. അരുൺലാൽ, ഹിത രതീഷ്, ജസ്ന ഷമീർ, വി.എസ്. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു. സെക്രട്ടറി കെ.എസ്. രാമദാസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് സുലേഖ നന്ദിയും പറഞ്ഞു.

Related posts

പെരിഞ്ഞനത്തെ പ്രളയപ്പുര അർഹർക്ക് കൈമാറും : സ്ഥലവും വീടും ഇല്ലാത്തവർക്ക് കൈമാറാൻ മന്ത്രിസഭ തീരുമാനം

Sudheer K

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. രണ്ടു പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം.

Sudheer K

കൊടുങ്ങല്ലൂരിൽ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം.

Sudheer K

Leave a Comment

error: Content is protected !!