News One Thrissur
Updates

തൃശ്ശൂരിൽ അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

തൃശൂർ: അന്തർ സംസ്ഥാന മോഷ്ടാക്കളെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മുഹമ്മദ് ഷുക്കൂർ അലി (23), ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി സൂരജ് സൈനി (20), ദില്ലി സ്വദേശി ഫാറൂഖ് (29), കൊൽക്കത്ത ഹസ്നാബാദ് സ്വദേശി മുഹദുൾ ഖാൻ (23) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് നൈറ്റ് പട്രോളിങിനിടെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് നാല് ബാറ്ററി, ലിവർ, വീൽസ്പാനർ, പ്ലെയർ, വിവിധ കട്ടിംങ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. നൈറ്റ് പെട്രോളിങിനിടെ പെട്ടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന സംഘത്തെ അഞ്ഞൂരിൽ വെച്ച്  സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇവർ അന്തർസംസ്ഥാന മോഷ്ടാക്കളാണെന്ന് മനസ്സിലായത്. കുന്നംകുളം കാണിപ്പയൂരിൽ ബാബുവിന്റെ വർക്ക് ഷോപ്പ് കുത്തിതുറന്ന് സാധനങ്ങൾ കവർന്ന് വരുമ്പോഴാണ് സംഘം വലയിലായത്. മോഷണ വസ്തുക്കൾ ആക്രി വിലയ്ക്ക് വിറ്റ് ആർഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾ പെട്ടി ഓട്ടോറിക്ഷയിൽ സ്ഥിരമായി കറങ്ങി നടന്ന് വർക്ക് ഷോപ്പുകളിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചിട്ടുണ്ട്. വടക്കേക്കാട് നിന്നും ജനറേറ്റർ മോഷ്ടിച്ചു. വടക്കേക്കാട് എസ്എച്ച്ഒ ബിനുവിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ യൂസഫ്, സാബു, ഗോപിനാഥൻ, സുധീർ, പൊലീസുകാരായ മിഥുൻ, രതീഷ് കുമാർ, നിബു, രതീഷ്, അരുൺ ജി, കെ.സി. ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Related posts

 ചാവക്കാട് സ്കൂൾ ബസ്സ്‌ ടോറസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം : വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്

Sudheer K

മികവിന്റെ നിറവില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത്

Sudheer K

സിപിഐ വലപ്പാട് ലോക്കൽ സമ്മേളനം നടത്തി

Sudheer K

Leave a Comment

error: Content is protected !!