കാഞ്ഞാണി: സൗമ്യ ജ്വല്ലറി ഉടമ ശ്രീശങ്കരഷെഡിന് കിഴക്ക് പടിയത്ത് കൃഷ്ണൻകുട്ടി മകൻ മോഹനൻ (68) അന്തരിച്ചു. സംസ്ക്കാരം ശനി രാവിലെ 10.30 ന് കാഞ്ഞാണി പഞ്ചായത്ത് ശ്മശാനത്തിൽ. സ്വർണത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ ട്രഷററും കാഞ്ഞാണി യൂണിറ്റ് മുൻ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: സാവിത്രി.
മക്കൾ: സൗമ്യ, സംഗീത് (ഖത്തർ), സനീഷ് ( ബെംഗ്ളൂര് ) .
മരുമക്കൾ: സുരേഷ്, ശരണ്യ, അഭിരാമി.