News One Thrissur
Updates

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം ഇന്ന്

വാടാനപ്പള്ളി: തീരദേശത്തെ പ്രധാന ആഘോഷമായ ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം ഇന്ന് ആഘോഷിക്കും. 30 ഉത്സവ ക്കമ്മിറ്റികളുടെയും ക്ഷേത്രം ട്രസ്റ്റിൻ്റേതുമുൾപ്പെടെ 31 ആനകൾ പകൽപ്പൂരത്തിൽ അണിനിരക്കും. ക്ഷേത്രം ട്രസ്റ്റിനുവേണ്ടി എഴുന്നള്ളുന്ന ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. വൈകീട്ട് അഞ്ചു മുതൽ 7.30-വരെയാണ് എഴുന്നള്ളിപ്പ്.

7.45-മുതൽ ഏഴ് ഉത്സവക്കമ്മിറ്റികളുടെ കാവടി, തെയ്യം, ക്ഷേത്ര കലാരൂപങ്ങൾ എന്നിവ യുണ്ടാകും. ഞായറാഴ്‌ച പുലർച്ചെ അഞ്ചു മുതൽ 7.30- വരെയും എഴുന്നള്ളിപ്പുണ്ടാകും. തുടർന്ന് വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും.

Related posts

പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് വാടാനപ്പള്ളി സ്വദേശി മരിച്ചു.

Sudheer K

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണലൂർ പഞ്ചായത്ത് 33ാം വാർഷിക സമ്മേളനം

Sudheer K

ഇന്ദിര അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!