ഇരിങ്ങാലക്കുട: വയോജനങ്ങളോടൊ പ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വയോജന സംഘം ഇരിങ്ങാലക്കുട നഗരസഭ 26-ാം വാർഡിൽ നിന്നും കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ കന്യാകുമാരിയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. ശനിയാഴ്ച പുലർച്ചെ ഗീതയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കൊല്ലം ജനറൽ ആശുപത്രി യിൽ ഉടനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.