News One Thrissur
Updates

മുറ്റിച്ചൂർ സെൻറ് പീറ്റേഴ്സ് പള്ളിയുടെ തണ്ണീർമത്തൻ തോട്ടം കാണാൻ എംപിയെത്തി

അന്തിക്കാട്:പള്ളി കമ്മിറ്റി കൃഷി ചെയ്യുന്ന തണ്ണീർമത്തൻ തോട്ടം കാണാൻ ടി.എൻ. പ്രതാപൻ എംപിയെത്തി. മുറ്റിച്ചൂർ സെൻറ് പീറ്റേഴ്സ് ചർച്ച് കൃഷി ചെയ്ത് വിളവെടുപ്പിന് തയാറായ തണ്ണീർമത്തൻ തോട്ടം നേരിട്ട് കാണാനും സൗഹൃദം പങ്കുവെക്കാനുമാണ് എംപി എത്തിയത്. ഫാദർ ജോസഫ് മുരിങ്ങാത്തേരി, വിത്സൺ പുലിക്കോട്ടിൽ, ജോഷി അരിമ്പൂർ, എ.എ. വറീത് എന്നിവർ ചേർന്ന് എംപിയെ സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശാന്ത സോളമൻ, ആന്റോ തൊറയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് എന്നിവരും എംപിയോടൊപ്പം കൃഷിത്തോട്ടം കാണാൻ എത്തിയിരുന്നു.

Related posts

വയനാട്ടിൽ പ്രിയങ്ക, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കരയിൽ രമ്യ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്.

Sudheer K

50 ഉത്പന്നങ്ങൾക്ക് ഓഫർ; വിലക്കിഴിവുമായി സപ്ലൈകോ

Sudheer K

കള്ളക്കടൽ’ റെഡ് അലർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലർട്ട്; ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു

Sudheer K

Leave a Comment

error: Content is protected !!