തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്. സി പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് ആട് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷയായി. എസ്.സി വനിതകൾക്കായി 75 ശതമാനം സബ്സിഡിയിൽ 50 വനിതകൾക്കാണ് ആട് വിതരണം ചെയ്യുന്നത്. ഗുണഭോക്തൃ വിഹിതമടക്കം 4,50000 രൂപയാണ് പദ്ധതി വിഹിതം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, വാർഡ് മെംബർമാരായ ഐ.എസ്. അനിൽകുമാർ, സി.കെ. ഷിജി, സുമന ജോഷി, വെറ്ററിനറി ഡോ. ടി.എസ്. ആര്യ, ഒ.ആർ. രമ്യ, രമേഷ്, ഗുണഭോക്താക്കളും പങ്കെടുത്തു.