ചാവക്കാട്: അണ്ടത്തോട് കാർ ഡിവൈഡറിലിടിച്ച് അപകടം കാർ യാത്രികരായ അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ ദേവസ്വം ജീവനക്കരനും കുടുംബ വുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കിനാലൂർ സ്വദേശികളായ ജാനു ( 60), പ്രേമൻ (53), സംഗീത (45), അനന്ത കൃഷ്ണൻ (20), അനന്യ (17) എന്നിവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ അനന്ത കൃഷ്ണനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അണ്ടത്തോട് പെട്രോൾ പമ്പിന് സമീപം ദേശീയപാത 66 ൽ റോഡിൽ നിർമിച്ചിട്ടുള്ള ഡിവൈഡറിലിടിച്ചാണ് അപകടം. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കുടുംബം. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അകലാട് നബവി ആംബുലൻസ്, വിന്നേഴ്സ് ആംബുലൻസ്, അണ്ടത്തോട് ഡ്രൈവേഴ്സ് അബുലൻസ് എന്നിവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.