News One Thrissur
Thrissur

എൻജിൻ തകരാറിലായി; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി

ചേറ്റുവ: എൻജിൻ നിലച്ച് ബോട്ട് കടലിൽ കുടുങ്ങി; 7 തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി. ചേറ്റുവയിൽ നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറെ കടലിൽ ആണ് സംഭവം. ഇന്ന് പുലർച്ചെ മുനക്കകടവിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മുനക്കകടവ് സ്വദേശി പോക്കാക്കില്ലാത്ത് മനാഫിന്റെ ഉടമസ്ഥതയിൽ ഉള്ള ഉമുൽഗുറ എന്ന ബോട്ട് ആയിരുന്നു എൻജിൻ നിലച്ച് ബോട്ട് കടലിൽ കുടുങ്ങിയത്.

ഇതോടെ അഴീകോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സഹായ അഭ്യർത്ഥന ലഭിച്ചിരുന്നു. തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.രാവിലെ 10 മണിക്ക് ബോട്ട് കരയിൽ എത്തിച്ചു. സീ റെസ്ക്യൂ ഗാർഡ്മാരായ ഡി.എച്ച്. ഷെഫീഖ്, സി.എൻ. പ്രമോദ്, കെ.എ. അജിത്, ബോട്ട് സ്രാങ്ക് പി.എം. റഷീദ്, ഡ്രൈവർ പി.കെ. സുലൈമാൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related posts

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിചെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം

Sudheer K

സീന അന്തരിച്ചു

Sudheer K

ചേർപ്പിൽ സ്കൂട്ടർ യാത്രികന് സൂര്യാഘാതമേറ്റു

Sudheer K

Leave a Comment

error: Content is protected !!