മുല്ലശ്ശേരി: പഞ്ചായത്തിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു. പഞ്ചായത്തിലെ ഒരു വാർഡിൽ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അരിവിൽപ്പന തടഞ്ഞത്. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് തടഞ്ഞതെന്ന് പോലീസ്.
7 അം വാർഡിൽ വ്യാഴാഴ്ച ആണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും, പോലീസും തമ്മിൽ തർക്കമുണ്ടായി. പോലീസ് നിർദ്ദേശത്തെ തുടർന്ന് തൊട്ടടുത്ത തോളൂർ പഞ്ചായത്തിലേക്ക് വാഹനം മാറ്റിയിട്ടു. പഞ്ചായത്തുകളുടെ അതിർത്തിയിൽ അരി വിതരണം പുനരാരംഭിച്ചു.