News One Thrissur
Thrissur

തൃശൂർ ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

തൃശൂർ: ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ തിരഞ്ഞെടുത്ത ജില്ലയിലെ 7 വില്ലേജുകളിലും സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് പരിശോധന. വില്ലേജ് ഓഫീസുകളിൽ സർട്ടിഫിക്ക റ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ.

പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 6 വീതവും പത്തനംതിട്ടയിൽ അഞ്ച് വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതവും കാസർഗോഡ് മൂന്ന് വില്ലേജ് ഓഫീസുകളിലായാണ് ഒരേ സമയം മിന്നൽ പരിശോധന നടക്കുന്നത്.

Related posts

മാമ്പുള്ളി ധർമ്മൻ അന്തരിച്ചു

Sudheer K

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ.

Sudheer K

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ. ആർ ബിന്ദു 

Sudheer K

Leave a Comment

error: Content is protected !!