News One Thrissur
Updates

എ കെ.ടി.എ. അന്തിക്കാട് ഏരിയ കൺവെൻഷൻ

അരിമ്പൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ അന്തിക്കാട് ഏരിയ കൺവെൻഷൻ ജില്ലാ ജോ. സെക്രട്ടറി അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അരുന്ധതി സത്യൻ അധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളികളെ ഇ.എസ്.ഐ.യിൽ ഉൾപ്പെടുത്തണമെന്നും വെട്ടിക്കുറച്ച റിട്ടയർമെൻ്റ് സംഖ്യ പുന:പരിശോധിക്കണമെന്നും പ്രസവ ധനസഹായം ഒറ്റത്തവണയായി നൽകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറി കെ.എ. ജോയ്, ട്രഷറർ നിമ്മി പുഷ്കരൻ, ഉഷ സുന്ദരൻ, ജിൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ആന്തിക്കാട് ആൽ, അരിമ്പൂർ, എറവ്, മനക്കൊടി എന്നിവിടങ്ങളിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പേരാണ് എ.കെ.ടി.എ യുടെ അന്തിക്കാട് മേഖലയിലുള്ളത്.

Related posts

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

Sudheer K

ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്

Sudheer K

മണലൂരിൽ വാർഡിലെ ശുചീകരണ പ്രവർത്തിയടക്കം ചെയ്തുവരികേ മരിച്ച ബംഗാൾ സ്വദേശിയുടെ കുടുംബത്തിന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സഹായ ഹസ്തം.

Sudheer K

Leave a Comment

error: Content is protected !!