News One Thrissur
ThrissurUpdates

ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്

തൃശൂർ: ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം.ജി. ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ. സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. ആനയോട്ടം നടന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തി ലായിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറുന്നത്. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ

എഴുന്നള്ളിച്ചുവയ്ക്കും. 29-നാണ് പള്ളിവേട്ട.

മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം

സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

Related posts

കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എൽപി സ്‌കൂൾ ശതാബ്ദി ആഘോഷം 

Sudheer K

കൊടുങ്ങല്ലൂരിൽ നിന്നും വാടാനപ്പള്ളി വഴി കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും കെഎസ്ആർടിസി സർവീസുകൾ നാളെ ആരംഭിക്കും.

Sudheer K

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!