News One Thrissur
ThrissurUpdates

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറെ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ ഏറാട്ട് സദാനന്ദൻ്റെ ഭാര്യ തങ്കമണിയാ (67)ണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. വീട്ടിനകത്ത്  അബോധാ  വസ്ഥയിൽ കണ്ടെത്തിയ തങ്കമണിയെ ആശുപത്രിയിലെത്തിച്ചു  വെങ്കിലും അതിനകം മരണം സംഭവിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മതിലകം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Related posts

ചാവക്കാട് തിരുവത്രയിൽ വിറകുപുരയിൽ വലയിൽ കുടുങ്ങിയ നിലയിൽ അഞ്ചടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി 

Sudheer K

ചാവക്കാട് ഭീമൻ ആനത്തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

Sudheer K

എറവ് ആറാംകല്ലിൽ മലമ്പാമ്പിനെ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!