മുല്ലശ്ശേരി: പഞ്ചായത്ത് ഏഴാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെ ടുപ്പിൽ കനത്ത പോളിംഗ്. വോട്ടിംഗ് തുടങ്ങിയതു മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. വൈകിട്ട് 5 വരെ 83% പോളിംഗ് രേഖപ്പെടുത്തി. വോട്ടിങ്ങ് തുടങ്ങി 7 മുതൽ സ്ത്രീകളും മുതിർന്നവരുമടക്കം നിരവധി വോട്ടർമാർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മുരളി പെരുനെല്ലി എംഎൽഎയുടെ വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന രാഷ്ട്രീയപാർട്ടികൾ മത്സരംഗത്തുണ്ട്, 587 സ്തീകളും 555 പുരുഷന്മാർ ഉൾപ്പെടെ രണ്ട് ബൂത്തുകളിലായി 1142 വോട്ടർമാരരാണുള്ളത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമണിയോടെ വോട്ടിംഗ് പൂർത്തിയാകും. നാളെ രാവിലെ 10 ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും. പത്തരയോടെ വിജയികളുടെ ചിത്രം തെളിയും.