തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരമുള്ള രജിസ്റ്റേർഡ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പത്ത് ക്ലബുകൾക്കാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ സിജി സുരേഷ്, മണി ഉണ്ണികൃഷ്ണൻ, അജ്മൽ ഷെറീഫ്, രശ്മി ഷിജോ, ഷൈൻ നേടിയിരിപ്പിൽ, കോഡിനേറ്റർ അമൽ, സൽമ ടീച്ചർ, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.
previous post