News One Thrissur
Thrissur

ചാമക്കാലയിൽ തീരദേശത്തെ ആദ്യത്തെ മാതൃകാ ശലഭോദ്യാനം ഒരുക്കി എടത്തിരുത്തി ഗ്രാമപഞ്ചായത്ത്.

കയ്പമംഗലം: തീരദേശത്തെ ആദ്യത്തെ മാതൃകാ ശലഭോദ്യാനം ഒരുക്കി എടത്തിരുത്തി ഗ്രാമ പഞ്ചായത്ത്. ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. ജൈവ വൈവിധ്യ മാനേജ്മെൻ്റ് കമ്മിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെയും നിർദേശപ്രകാരം ഗ്രാമപഞ്ചായത്തിൻ്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ചാണ് ശലഭോദ്യാനം നിർമിച്ചിരിക്കുന്നത്.

എടത്തിരുത്തി കൃഷി ഓഫീസർ ഡോ. പി.സി. സചന നിർവഹണ ഉദ്യോഗസ്ഥയായ ശലഭോദ്യാനം പദ്ധതി മണ്ണുത്തി കാർഷിക സർവ കലാശാലയിൽ നിന്നും പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ് കമ്പനിയാണ് സജ്ജമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. നിഖിൽ, എം.എസ്. നിഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ നൗമി പ്രസാദ്, വി.എസ്. ജിനേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ.വി.കെ. ജോതിപ്രകാശ്, പഞ്ചായത്തംഗങ്ങളായ പി.എച്ച്. ബാബു, പി.എ. ഷമീർ, സജീഷ് സത്യൻ, ഷിനി സതീഷ്, ഹേന രമേശ്, ഷൈജ ഷാനവാസ്, എ.വി ഗിരിജ, കെ.എസ്. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ബിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ സംസാരിച്ചു.

Related posts

അരിമ്പൂരിൽകുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

Sudheer K

ഡ്രൈവർക്ക് നെഞ്ചു വേദന: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. 

Sudheer K

കൊടുങ്ങല്ലൂരിൽ മലിനജലം കാനയിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കി. 

Sudheer K

Leave a Comment

error: Content is protected !!