News One Thrissur
Thrissur

പരാതികൾക്കും അപേക്ഷകൾക്കുമുള്ള മറുപടി ഇനി വാട്സ്ആപ്പിൽ ; ഗുരുവായൂർ എംഎൽഎ ഓഫീസ് സ്മാർട്ടാകുന്നു

ചാവക്കാട്: ഗുരുവായൂർ എംഎൽഎ ഓഫീസ് പ്രവർത്തനങ്ങൾ ആധുനിക വൽക്കരിക്കുന്നു. ഇതിൻ്റെ ആദ്യ ഘട്ട പദ്ധതിയുടെ ഉദ്ഘാടനം വീണാ ജോർജ്‌ നിർവഹിച്ചു. എംഎൽഎ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെയോ അപേക്ഷകന്റെയോ വാട്സാപ്പിൽ ലഭ്യമാകും. പരാതികളുടെ തുടർനടപടികളുടെ വിവരങ്ങളും വാട്സ്ആപ്പ് വഴി ലഭിക്കും. ഇതുവഴി പരാതിക്കാരനും അപേക്ഷകനും താൻ നൽകിയ പരാതിയുടെ അല്ലെങ്കിൽ അപേക്ഷയുടെ വിവരങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കാൻ കഴിയുമെന്ന് എൻ.കെ. അക്ബർ എംഎൽഎ പറഞ്ഞു.

Related posts

മംമ്ത ലക്ഷ്മി (39) അന്തരിച്ചു.  

Sudheer K

തൃപ്രയാറിൽ കണ്ടെയ്നർ ലോറി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Sudheer K

പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡ് സ്വത്തുക്കള്‍ കണ്ടുകെട്ടും

Sudheer K

Leave a Comment

error: Content is protected !!