News One Thrissur
Thrissur

കയ്പമംഗലം ബീച്ചിൽ ഗുണ്ടാവിളയാട്ടം : ബസ്സിനു വീടിനും നേരെ ആക്രമണം.

കയ്പമംഗലം: ബീച്ചിൽ ഗുണ്ടാവിളയാട്ടം. ബസ്സിനു വീടിനും നേരെ ആക്രമണം. സുജിത്ത് ബീച്ച് പരിസരത്ത് നിർത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസാണ് ആക്രമിക്കപ്പെട്ടത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിൻ്റെ ബസാണ് ആക്രമിക്കപ്പെട്ടത്.

റോഡിൽ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്. ഇതിന് ശേഷം വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ച മുതൽ മേഖലയിൽ ചിലർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

Related posts

ഇന്നസെന്റിന്റെ ചിത്രം വെച്ച് സുനിൽകുമാറിന്റെയും സുരേഷ് ഗോപിയുടെയും ബോർഡുകൾ; സുരേഷ് ഗോപിയുടെ ബോർഡ് തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Sudheer K

വനിതാ ഡോക്ടര്‍ക്കു നേരെ കൈയ്യേറ്റം ;  ബിജെപി പടിയൂർ പഞ്ചായത്തംഗം അറസ്റ്റില്‍.

Sudheer K

ചാലക്കുടിയിൽ യുവാവ് ഭാര്യ വീടിന് പെട്രോളൊഴിച്ച് തീ വെച്ചു

Sudheer K

Leave a Comment

error: Content is protected !!