മുല്ലശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെ ടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ വി.എം. മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെ വാർഡ് കൂടിയാണിത്. നില വിലുണ്ടായിരുന്ന അംഗം യുഡിഎഫിലെ മോഹനൻ വാഴപ്പുള്ളിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആകെയുള്ള 1142 വോട്ടിൽ 950 വോട്ടാണ് പോൾ ചെയ്തത്. എൽഡിഎഫ് സ്ഥാനാർത്ഥി വി.എം. മനീഷിന് 346 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മിഥുൻ വ്യന്ദാവനത്തിന് 283 ഉം യുഡിഎഫ് സ്ഥാനാർത്ഥി ലിജോ പനയ്ക്കലിന് 246 ഉം ഒരു സ്വതന്ത്രന് 73 ഉം മറ്റൊരു സ്വതന്ത്രന് രണ്ട് വോട്ടുമാണ് ലഭിച്ചത്.
next post