News One Thrissur
Thrissur

ഏഴുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് എട്ടേകാൽ വർഷം തടവും 35000 രൂപ പിഴയും.

കുന്നംകുളം: കളിപ്പാട്ടം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 7 വയസ്സുള്ള ആണ്‍കുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വഴിയില്‍ വെച്ച് ലൈംഗീക അതിക്രമം നടത്തിയ കേസില്‍ എട്ടേകാൽ വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ച് കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടയില്‍നിന്നും കളിപ്പാട്ടം വാങ്ങിത്തരാമെന്ന് പറഞ്ഞു കുട്ടിയെ കൂട്ടി കൊണ്ടു പോയി അനീഷ് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.

കുട്ടി സംഭവം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു മൊഴി രേഖപ്പെടുത്തുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് വടക്കേക്കാട് സബ് ഇന്‍സ്പെക്ട റായിരുന്ന സുജിത്ത് അന്വേഷണം ഏറ്റെടുക്കുകയും സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 17സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യുഷനു വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്ന തിനായി അഡ്വ അശ്വതി, അഡ്വ. രഞ്ജിക കെ. ചന്ദ്രന്‍, എന്നിവരും. വടക്കേകാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരും പ്രവര്‍ത്തിച്ചു.

Related posts

സ്നേഹ സന്ദേശ യാത്ര 28 ന് മണലൂരിൽ. 

Sudheer K

കാഞ്ചന ടീച്ചർ അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് തീപിടിത്തം 

Sudheer K

Leave a Comment

error: Content is protected !!