ചാവക്കാട്: ബീഡിത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ പെൻഷൻ മുവ്വായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് ബീഡിത്തൊഴിലാളി യൂണിയൻ (സിഐടിയു) ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചാവക്കാട് ഏരിയയിലെ ബീഡിത്തൊഴിലാളികളുടെയും പെൻഷനായ തൊഴിലാളികളുടെയും സംയുക്ത കൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.വി. താഹിറ അധ്യക്ഷത വഹിച്ചു. സിഐടിയു മേഖലാ പ്രസിഡന്റ് കെ.എം. അലി, എ.സി. ബീന, വസന്ത വേണു എന്നിവർ സംസാരിച്ചു.