കയ്പമംഗലം: ദേശീയപാതയിൽ കയ്‌പമംഗലം കൊപ്രക്കളം സെൻ്ററിൽ അടിപ്പാത ആവശ്യപ്പെട്ട് ജനകീയ സമര സമിതി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, വിവിധ രാഷ്ട്രീയ നേതാക്കളായ പി.എം. അഹമ്മദ്, സി.ജെ. പോൾസൺ, എം.യു. ഉമറുൽ ഫാറൂഖ്, ബി.എസ്. ശക്തീധരൻ, സൈനുൽ ആബിദീൻ, പി.കെ. മുഹമ്മദ്, മുഹമ്മദ് ചാമക്കാല, പി.ഡി. സജീവ്, കെ.കെ. സകരിയ്യ തുടങ്ങിയവർ പങ്കെടുത്തു.
previous post