കാഞ്ഞാണി: വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ എം പി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര ഫെബ്രുവരി 28 ന് മണലൂർ ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ പര്യാടനം നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ 8 ന് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ജാഥ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കലിൽ സമാപിക്കും.
വൈകീട്ട് 4 ന് അരിമ്പൂർ സെൻ്ററിൽ നിന്നും ആരംഭിക്കുന്ന ജാഥ അരിമ്പൂർ, മണലൂർ പഞ്ചായത്തു കളിലെ പര്യാടനം പൂർത്തിയാക്കി രാത്രി 8 ന് വാടാനപ്പള്ളി സെൻ്ററിൽ സമാപിക്കും. പത്രസമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.എസ്.ദീപൻ മാസ്റ്റർ, വി.ജി. അശോകൻ, കെ.കെ. ബാബു, പി.കെ. രാജൻ, സി.എം. നൗഷാദ് എന്നിവർ പങ്കെടുത്തു.