തളിക്കുളം: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടത്തിയ സോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ.എം. മെഹബൂബ്, ബുഷ്‌റ അബ്ദുൽ നാസർ, എം.കെ. ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐ.എസ്. അനിൽ കുമാർ, സിങ് വാലത്ത്, വിനയം പ്രസാദ്, സി.കെ. ഷിജി, ഷൈജ കിഷോർ, ബിന്നി അറക്കൽ സംസാരിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സി.പി. ശ്രുതിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ഹൗസിങ് ഓഫീസർ ദിവ്യ ടി.ശങ്കർ, എ.ഇ. സുരേഖ, ശരണ്യ, സോഷ്യൽ ഓഡിറ്റ് വി.ആർ. പിമാർ, വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ടീം അംഗങ്ങൾ, മേറ്റുമാർ, തൊഴിലാളികൾ, മാധ്യമ പ്രവർത്തകർ, എംജിഎൻആർഇ ജിഎസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.