News One Thrissur
Thrissur

കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തൃശൂർ: തൃക്കൂര്‍ സ്വദേശി കൃഷ്ണ പ്രസാദ് (21) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിക്കുക യായിരുന്നു. വൈകീട്ട് ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Related posts

എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു

Sudheer K

നാഥനില്ലാക്കളരിയായി എറവ് പോസ്റ്റ് ഓഫീസ് : പോസ്റ്റ് ഓഫീസ് ജോലിക്കാർക്ക് വീടറിയില്ല : എഴുത്ത് കെട്ടിക്കിടക്കുന്നു

Sudheer K

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം: എളവള്ളി, മുല്ലശ്ശേരി സ്വദേശികളായ 4 പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!