കയ്പമംഗലം: ദേശീയപാതയിൽ കാളമുറി സെന്ററിൽ കാർ സ്കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്. വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം സ്‌കൂട്ടറിൽ പോയിരുന്ന കുട്ടികൾക്കാണ് പരിക്ക്. കയ്‌പമംഗലം ബോർഡ് സ്വദേശി കൂട്ടുങ്ങപ്പറമ്പിൽ മുസ്‌തഫയുടെ മകൾ നൂഹ (13), കൂട്ടുപറമ്പിൽ നസീറിന്റെ മകൻ അലി ഹൈദർ എന്നിവർക്കാണ് പരിക്ക്, ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം.