വാടാനപ്പള്ളി: ദേശീയ പാത 66 ഗണേശമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഗണേശമംഗലം പടിഞ്ഞാറ് എംഎൽഎ വളവ് സ്വദേശി പണിക്ക വീട്ടിൽ നാസിം (19) , തളിക്കുളം സ്വദേശി കടവത്തേരി വീട്ടിൽ ബാബു (48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകരും, ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശ്ശൂരിലെ ഹോസ്പിറ്റലിലും, ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എട്ട് മണിയോടെയായിരുന്നു അപകടം.
previous post
next post