കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് വിസ്മയതീരം പാർക്കിലെ ജിം ഉപകരണം തകർന്ന നിലയിൽ. കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിലുള്ള പാർക്കിലെ ജിം ഉപകരണങ്ങളിൽ എയർ വാക്കർആണ് തകർന്നിട്ടുള്ളത്, ആരോ മനപൂർവ്വം തകർത്ത ത്താണെന്ന് സംശയിക്കുന്നുണ്ട്.
രാവിലെയും വൈകീട്ടുമായി നിരവധിയാളുകൾ വ്യായാമം ചെയ്യാൻ എത്തുന്ന കേന്ദ്രമാണിത്, ഇന്ന് രാവിലെ വ്യായാമത്തിന് എത്തിയവരാണ് ജിം തകർന്ന നിലയിൽ കണ്ടത്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ഏതാനും മാസം മുൻപാണ് പാർക്ക് നിർമിച്ചത്