മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപ്പിടുത്തത്തിൽ വൻ നാശ നഷ്ടം. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പെടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തി നശിച്ചു. വൈകീട്ട് 5.30 യോടെയാണ് ഇവിടെ തീപ്പിടുത്തമുണ്ടായത്. നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്.
തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി സമീപ പ്രദേശങ്ങളിലേക്ക് കൊണ്ട് പോകേണ്ട പൈപ്പുകളും മറ്റു സാമഗ്രികളുമാണ് കത്തി നശിച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.