പെരിങ്ങോട്ടുകര: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാൽപൂജകൾ, കലശാഭിഷേകം എന്നിവയുണ്ടാകും. ശീവേലി എഴുന്നള്ളിപ്പിന് പൂനാരി ഉണ്ണികൃഷ്ണൻ പഞ്ചാരിമേളമൊരുക്കും.
ഉച്ചതിരിഞ്ഞ് ഏഴ് ദേശങ്ങളിൽ നിന്നും ഉത്സവം എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈവകീട്ട് 6.30ന് ക്ഷേത്രാങ്കണത്തിൽ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. 101 കലാകാരന്മാരെ അണിനിരത്തി പനങ്ങാട്ടിരി മോഹനൻ മാരാർ ഒരുക്കുന്ന പാണ്ടിമേളം കൂട്ടിയെഴുന്നള്ളിപ്പിന് അകമ്പടിയാകും. തുടർന്ന് ഏഴുദേശക്കാരും സംയുക്തമായി നിയമാനുസൃതമായുള്ള ആകാശദീപക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ ആറിന് പകൽപ്പൂരം നടക്കും. തുടർന്ന് ആറാട്ടും കൊടിയിറക്കലും ആറാട്ട് കഞ്ഞി വിതരണവും നടക്കും.