News One Thrissur
Thrissur

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മരിച്ചു

വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെഎസ്ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക് അരികെ അബോധാവസ്ഥയിൽ ക്ഷീണിതനായി കാണപ്പെട്ടത്. ആംബുലൻസുകാരാണ് 70 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ല് രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അബോധവസ്ഥ മാറിയപ്പോൾ മാരി എന്നാണ് പേര് പറഞ്ഞത്. ചികിത്സ നടത്തി വരവേ ബുധനാഴ്ച രാവിലെ 9മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് സിഐ അറിയിച്ചു.

 

 

Related posts

വഴി യാത്രക്കാരൻ്റെ സത്യസന്ധത: മണലൂർ പഞ്ചായത്ത് ജീവനക്കാരിയുടെ നഷ്ടപ്പെട്ട 2 പവൻ്റെ മാല തിരിച്ചുകിട്ടി.

Sudheer K

എൻജിൻ തകരാറിലായി; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി

Sudheer K

വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പ് പോ​സ്റ്റോ​ഫി​സ് റോ​ഡി​ലെ വ​ൺ​വേ പി​ൻ​വ​ലി​ച്ചു

Sudheer K

Leave a Comment

error: Content is protected !!