ചാവക്കാട്: പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ അറിയിച്ചു. ആരോഗ്യ, വനിതാ – ശിശുവികസന വകുപ്പ് മന്ത്രിക്ക് എംഎൽഎ നൽകിയ കത്ത് പരിഗണിച്ചാണ് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിന് അനുമതിയായത്.
previous post