കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണ മംഗലത്ത് അനധികൃത മദ്യവിൽപ്പന പിടികൂടി. മദ്യ വില്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. നാരായണമംഗലം പാറക്കൽ വീട്ടിൽ നിധിനാ (38)ണ് എക്സൈസ് സംഘത്തെ വളർത്തുനായയെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ഡ്രൈഡേ ദിവസങ്ങളിൽ അനധികൃത മദ്യ വില്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു.തുടർന്ന് ഇയാളുടെ വീട്ടിൽ നിന്നും വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും . കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നിധിനെതിരെ നിരന്തരം പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.വി. മോയിഷ്, പി.വി. ബെന്നി, പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. മന്മഥൻ, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. രാജേഷ്, എ.എസ്. രിഹാസ്, കെ.എം. സിജാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇ.ജി. സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.