തൃപ്രയാർ: മാർച്ച് എട്ട്, ഒൻപത് പത്ത് തീയതികളിൽ നാട്ടിക ജെകെ സിനിമാസിൽ രാമു കാര്യാട്ട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരനോട്ടം എന്ന പേരിൽ നടക്കുന്ന അന്തർദേശീയ ചലച്ചിത്രോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം രാമു കാര്യാട്ടിൻ്റെ ശിഷ്യനും സംവിധായകനുമായ ടി.കെ. വാസുദേവൻ നിർവ്വഹിച്ചു. മോചിത മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ ഷൈജു അന്തിക്കാട് പോസ്റ്റർ ഏറ്റുവാങ്ങി. ഷൈലേഷ് ദിവാകരൻ, ഐ.ഡി. രഞ്ജിത്, സലിം ഇമേജ്, രഞ്ജിത്ത് പരമേശ്വരൻ, പനൂർ തളിക്കുളം, ബിനീഷ് കൃഷ്ണൻ, അനൂപ് ചെന്ത്രാപ്പിന്നി തുടങ്ങിയവർ സംബന്ധിച്ചു.