News One Thrissur
Thrissur

എടത്തിരുത്തിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് മതിൽ ഇടിച്ച് തകർത്തു

എടത്തിരുത്തി: രോഗിയെ എടുക്കാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാട്ടൂർ സ്വദേശി പറമ്പൻ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ കൃതികി(23) ന് പരിക്കേറ്റു. തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എടമുട്ടം കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടി കനാൽ പാലത്തിനടുത്താണ് അപകട മുണ്ടായത്.

കാട്ടൂർ ഭാഗത്ത് നിന്നും എടമുട്ടം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസ് റോഡിലെ ഹമ്പിൽ ചാടിയപ്പോഴാണ് നിയന്ത്രണം വിട്ടത്. ഡ്രൈവറും സഹായിയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 11 മണിയോടെയാണ് അപകടം, മതിലും ആംബുലൻസിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

Related posts

ലഹരിക്കെതിരെ മാങ്ങാട്ടുകര എയുപി സ്കൂളിന്റെ കരുതൽ.

Sudheer K

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽഅടിപ്പാത: ജനകീയ പ്രക്ഷോഭ ധര്‍ണ്ണ ശനിയാഴ്ച.

Sudheer K

കേരള മുസ്ലീം ജമാഅത്ത് ജില്ല സെക്രട്ടറി പി.കെ. സത്താർ അന്തരിച്ചു.  

Sudheer K

Leave a Comment

error: Content is protected !!