അരിമ്പൂർ: യുവാവിനെ കോൾ പാടത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. എറവ് കാരാമൽ അജീഷാണ് (32) മരിച്ചത്. കൊയ്ത്ത് മെതി അടക്കമുളള യന്ത്രങ്ങൾ ഓടിക്കുന്നയാളാണ്. ശനിയാഴ്ച രാവിലെ വല കെട്ടാൻ പോയ മീൻപിടുത്തക്കാരാണ് രജ മുട്ട് പടവിനടുത്തുള്ള പാലത്തിനടിയിൽ അജീഷിനെ തൂങ്ങി മരിച്ചതായി കണ്ടത്. അന്തിക്കാട് പോലീസ് നടപടി സ്വീകരിച്ചു. പരേതരായ കാരാമൽ പുരുഷോത്ത മൻ്റെയും ബിന്ദുവിൻ്റെയും മകനാണ് അജീഷ്.
സഹോദരങ്ങൾ: അനീഷ , സനീഷ.