കാഞ്ഞാണി: മണലൂർ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫിസറെയും മതിയായ ജീവനക്കാരെയും ഉടൻ നിയമിക്കുക, അപകട ഭീഷണിയായ വില്ലേജ് ഓഫിസ് അറ്റകുറ്റപ്പണികൾ നടത്തി ജീവനക്കാർക്ക് സുഗമമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷനായി.
ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, റോബിൻ വടക്കേത്തല, പോഷക സംഘടന നേതാക്കളായ ടോളി വിനിഷ്, പ്രേമൻ കാണാട്ട്, വാസു വളാഞ്ചേരി, സുധീർ പാടൂർ, പഞ്ചായത്ത് മെംബർമാരായ ബീന സേവിയർ, ടോണി അത്താണിക്കൽ, ജിഷ സുരേന്ദ്രൻ, കവിതാ രാമചന്ദ്രൻ, ജിൻസി മരിയ തോമസ്, സിന്ധു സുനിൽ, പി.എസ്. ആനന്ദൻ, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.