News One Thrissur
Thrissur

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

ശ്രീനാരായണപുരം: ഗ്രാമപഞ്ചായ ത്തിന്റെയും പി. വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി എസ് പോളിയോ വാക്സിൻ തുള്ളിമരുന്ന് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള 10980 കുടുംബങ്ങളിലെ 5 വയസ് വരെയുള്ള 2405 കുട്ടികൾക്കാണ് 23 ബൂത്തുകൾ മുഖാന്തരം വാക്സിൻ വിതരണം നടത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിൽപ്പെട്ട 22 കുട്ടികൾക്കും പോളിയോ വാക്സിൻ നൽകി. മെഡിക്കൽ ഓഫീസർ ഡോ. പ്രിമ പോൾ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തുള്ളിമരുന്ന് വിതരണത്തിന് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ്, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാരായ പി.എ. നൗഷാദ്, കെ.എ. അയൂബ്, സി.സി. ജയ, ഡോ.റിഹ നാസർ, ഹെൽത്ത് ഇൻസ്പെക്റ്റർ വി. കെ. കാളിദാസ്, എൽഎച്ച്ഐ ഷിജിമോൾ പി.എം, ആശ വർക്കർമാർ,അങ്കണവാടി വർക്കർമാർ തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

സെലീന അന്തരിച്ചു

Sudheer K

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരി ലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ കാലത്ത് 9.30ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും

Sudheer K

യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!