എറിയാട്: ശിശുവിദ്യാ പോഷിണി സ്കൂൾ ശതാബ്ദി ആഘോഷിച്ചു.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം.എ. ആബിദ അദ്ധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ ഫെയിം ഗ്രീഷ്മ രാമചന്ദ്രൻ, മുഹമ്മദ് റൗമിൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ സമ്മാന വിതരണം നിർവ്വഹിച്ചു. എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നജ്മൽ ഷക്കീർ, പഞ്ചായത്തംഗങ്ങളായ ബീന ബാബു, ഉണ്ണി പിക്കാസൊ, സ്നേഹലത, ഹെഡ്മിസ്ട്രസ് കെ. സരിത, പ്രതിഭ, മുഹമ്മദ് അസ്ഹൽ, മെഹറിൻ സാബു എന്നിവർ സംസാരിച്ചു.