അരിമ്പൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള വാക്സിനേഷൻ അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ വാക്സിനേഷൻ നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ. ദീപക്, ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ, വാർഡ് മെമ്പർ സുധ സന്ദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.