അയ്യന്തോൾ: മനുഷ്യർ ഒന്നാണെന്ന മാനവിക ബോധം ലോകത്തിനു പകർന്നു കൊടുത്ത തൃശൂരിന്റെ മണ്ണിൽ പോലും വിഭാഗീയത കടന്നു വരികയാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. ഈ നാടിന്റെ സ്നേഹ വഴികളിൽ മനുഷ്യനെ ചേർത്തുപിടിച്ച കഥകളാണുള്ളത്. എന്നാൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഇന്ന് ചിലർ ഭിന്നത സൃഷ്ടിക്കുകയാണ്. ഇത് ജനാതിപത്യ സമൂഹം തിരിച്ചറിയും. കേന്ദ്ര കേരള സാരക്കാരിനെതീരെ പ്രതികരിക്കാൻ ജനം കാത്തിരിക്കുകയാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര അയ്യന്തോൾ ബ്ലോക്ക് പര്യടനം അയ്യന്തോൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പദ്മജ വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, ടി.വി. ചന്ദ്രമോഹൻ, എ. പ്രസാദ്, ഷാജി കോടങ്കണ്ടത്, പി. ശിവശങ്കരൻ, കെ. സുരേഷ്, വി.എം. സതീശൻ, എം.എസ്. ശിവരാമകൃഷ്ണൻ, ഡോ. നിജി ജസ്റ്റിൻ, ഒ.ജെ. ജനീഷ്, നിഖിൽ സതീശൻ, ആഷിഷ് മൂത്തേടത് എന്നിവർ പ്രസംഗിച്ചു.