പുള്ള്: താമരപ്പാടത്തിന് സമീപം റോഡരികിലെ ഉണക്കപ്പുല്ലിന് തീ പിടിച്ച് ഇരുചക്രവാഹനം ഭാഗികമായി കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് തീപ്പിടുത്ത മുണ്ടായത്. താമരപ്പാടം സന്ദർശിക്കാനെത്തിയവരുടെ നിരവധി വാഹനങ്ങളിലൊന്നാണ് ഭാഗികമായി കത്തി നശിച്ചത്. തീ പടർന്ന് പിടിച്ചപ്പോഴേയ്ക്കും നാട്ടുകാരും സന്ദർശകരും ചേർന്ന് വാഹനങ്ങളെല്ലാം മാറ്റുകയും തീയണയ്ക്കുകയും ചെയ്തതോടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.
previous post