News One Thrissur
Thrissur

വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു; കണ്ടശാംകടവ് സംസ്ഥാന പാതയിൽ ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു അപകടം

കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെ തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസിനാ(60)ണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പിള്ളി – തൃശ്ശൂർ റോഡിൽ കണ്ടശാംകടവ് പാലം ഇറക്കത്തിലാണ് ഓയിൽ ചോർന്നത്. ഈ സമയം അതുവഴി വന്ന ബൈക്കുകളാണ് തെന്നി മറിഞ്ഞത്. ഏതു വാഹനത്തിൽ നിന്നാണ് ഓയിൽ ചോർന്നതെന്നു കണ്ടെത്താനായിട്ടില്ല. വലപ്പാട് നിന്നും ഫയർഫോഴ്‌സ് സംഘം എത്തി വെള്ളം പമ്പുചെയ്തു റോഡ് വൃത്തിയാക്കി.

Related posts

എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു

Sudheer K

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

Sudheer K

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!