മതിലകം: ദേശീയപാതയിൽ മതിലകം പള്ളിവളവിൽ ക്രെയിൻ ഇടിച്ച് റോഡിലെ സിഗ്നൽ പോസ്റ്റ് തകർന്നു. ആർക്കും പരിക്കില്ല. സ്വകാര്യ ക്രെയിൻ കമ്പനിയിൽ നിന്നും പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ നിയന്ത്രണം വിട്ടാണ് ക്രെയിൻ ഇടിച്ചതെന്ന് പറയുന്നു. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ പോസ്റ്റ് പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കമ്പനി അധികൃതരെത്തി ക്രെയിൻ മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചരയോടയായിരുന്നു അപകടം.