അന്തിക്കാട്: പ്രായ പൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തി രംഗങ്ങൾ മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച യുവാവിനെ 18 വർഷവും 2,11,500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുറുമ്പിലാവ് ചിറക്കൽ പേരോത്ത് വീട്ടിൽ അരുണേഷി നെയാണ് തൃശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ജയപ്രഭു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ളിന്റൺ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ സഹായികളായി ലൈസൺ ഓഫീസർ വിജയശ്രീ, സിവിൽ പൊലീസ് ഓഫീസർ സുനോജ് എന്നിവർ പ്രവർത്തിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ സുനിത, അഡ്വ. ഋഷിചന്ദ് എന്നിവർ ഹാജരായി.