വലപ്പാട്: ബ്രഹ്മതേജോമയം ക്ഷേത്രം പരിസരത്ത് സ്ഥാപിച്ച എൽഇഡി ലൈറ്റിംഗ് സിസ്റ്റം സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചിലവഴിച്ചാണ് ലൈറ്റിംങ്ങ് സിസ്റ്റം സ്ഥാപിച്ചത്. മത്സ്യതൊഴിലാളികൾ വള്ളങ്ങൾ കയറ്റി പോകുന്ന കടലിനോട് ചേർന്ന പ്രദേശത്ത് വെളിച്ച കുറവ് പരിഹരിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ദേവൻ, ഗ്രമപഞ്ചായത്ത് അംഗങ്ങളായ കെ.എ. വിജയൻ, ഇ.പി. അജയഘോഷ് , കെ.കെ. പ്രഹർഷൻ എന്നിവർ പങ്കെടുത്തു.