News One Thrissur
Updates

ചാവക്കാട് ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭയുടെ തണ്ണീർപന്തൽ.

ചാവക്കാട്: വേനൽ കഠിനമായ സാഹചര്യത്തിൽ ചാവക്കാട് ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭയുടെ തണ്ണീർപന്തൽ. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർ പന്തലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്, വിവിധ സ്ഥിരസമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർമാരായ ഉമ്മു, ഫൈനൽ കാനാമ്പുള്ളി, കെ.വി. ഷാനവാസ്, രഞ്ജിത്ത് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 – എം ഷമീർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 – സി.എം. ആസിയ തു ടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ചാവക്കാട് ടൗൺ, ചാവക്കാട് ബീച്ച്, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും തണ്ണീർപ്പന്തൽ ഒരുക്കും.

Related posts

ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി.

Sudheer K

തമിഴ്നാട് സ്വദേശിയെ വപ്പുഴ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

കാർത്തികേയൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!