ചാവക്കാട്: പുത്തൻ കടപ്പുറം ജുമാമസ്ജിദിനു കിഴക്ക് വശം താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകൻ ഷാഹുൽ ഹമീദ് (53) അജ്മാനിൽ നിര്യാതനായി. അജ്മാനിലെ സ്വന്തം (പാർട്ണർ) സ്ഥാപനത്തിൽ ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട ഷാഹുൽ ഹമീദിനെ തൊട്ടടുത്തുള്ള ക്ളീനിക്കിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി യുഎഇ സമയം ഏഴുമണിക്കായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തി ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
മാതാവ്: സുഹറ. ഭാര്യ: റംല